- നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
- ഒരുവന്‍ രോഗിയയാല്‍ അവനെ സന്ദര്‍ശിക്കണം
- ആരെങ്കിലും ക്ഷണിചാല്‍ ആ ക്ഷണം സ്വികരിക്കണം
- പരസ്പരം കരാരുകള്‍ പലിക്കണം
- അതിഥികളെ ആദരിക്കണം
- സംസരിച്ചാല്‍ സത്യം പറയുക.അല്ലെങ്കില്‍ മിണ്ടാതിരിക്കണം
- അസത്യം മിത്രങളിലൂടെയോ ബന്ദുക്കളിലൂടെയോ വന്നാലും സ്വികരിക്കരുത്
- ആപല്‍ക്കരമെങ്കിലും സത്യം പറയുക.വിജയം അതിലാണുളളത്
- കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല
- വഴിയില്‍ നിന്ന് ഉപദ്രവങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്
- സ്വന്ദം ശരീരം കൊണ്ട് മറ്റുളളവര്‍ക്ക് സെവനം ചെയ്യുന്നവനാണ് വിശ്വാസി
- മറ്റുളളവരെ ആക്ഷെപിക്കുന്നവനും തെരി വിളിക്കുന്നവനും വിശ്വാസിയല്ല
- ഒരാള്‍ മറ്റൊരാളുടെ ന്വുനത മറച്ചു വച്ചാല്‍ അന്ദ്യനാളില്‍ ദൈവം അവന്റെ ന്വുനതയും മറച്ചു വക്കും
- തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ മയ്ച്ചു കളയും
- അസൂയാര്‍ഹരായി രണ്ടുപേരേയുളളൂ...ധനം നല്ല മര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യാസിപ്പിക്കുന്നവനും
- ഒരള്‍ കച്ചവടം പറഞ്ഞതിന്ടെ മേല്‍ നിങള്‍ വിലകൂട്ടി പറയരുത്
- നിങള്‍ പരസപരം ഭിഷണിപ്പെടുത്തരുത്
- നിങല്‍ മരിചവന്റെ പേരില്‍ അലമുറ കൂട്ടരുത്
- മരിച്ചവരെപറ്റി നിങള്‍ കുറ്റം പറയരുത്
- ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല.എന്നാല്‍ മുഖപ്രസന്നതയും
- സല്‍സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും
- ഭക്തിയും സല്‍സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരജ്യത്തേക്ക് അടുപ്പിക്കും
- മല്ലയുദ്ദത്തില്‍ ജയിക്കുന്നവനല്ലശക്തന്‍,കോപംവരുംബോള്‍ അത് അടക്കിനിര്‍ത്തുന്നവനാണ്
- കോപം വന്നാല്‍ മവുനം പാലിക്കുക
- നിങല്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക,പ്രയസപ്പെടുത്തരുത്.സന്തോഷിപ്പിക്കുക,വെറുപ്പിക്കരുത്
- മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്
- നിങളുടെയടുത്ത് കൊച്ചു കുട്ടികളുണ്ട്ങ്കില്‍ നിങ്ങളും കുട്ടികളെപ്പോലെയാവുക
- നിങ്ങള്‍ക്ക് ലഭിച്ചിട്ടുളള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.അത് നന്ദി കേടാണ്
- ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ദമാണ്
- മദ്യം മ്യേച്ച വ്രത്തിയുടെ മതാവാകുന്നു
- കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
- പിശുക്ക് സൂക്ഷിക്കുക;അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും
- മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം
- സ്വന്തം കൈക്കൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല
- പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അനേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്
- തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമയി അന്ന്ദ്യനാളില്‍ ഞാന്‍ ശത്രുതയിലയിരിക്കും
- വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താകുന്നു അത് നേടുന്നവന്‍ അതീവ ഭഗ്യവാന്‍
- അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ദ്യനാള്‍ പ്രതീക്ഷിക്കുക
- ഭരണാധികാരിയുടെ വഞ്ചനയേക്കാള്‍ കടുത്ത വഞ്ചനയില്ല
- മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക.അവനും അല്ലാഹുവും തമ്മില്‍ യാതൊരു മറയും ഇല്ല
- നിങ്ങളില്‍ ശ്രേഷ്ട്ന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്
- കന്യകയുടെ അനുവാദമില്ലാതെ അവളെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്
- വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം
- ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യ നാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുളളത്
- ദൈവം ഏറ്റവും വെറുപ്പോടെ അനുവതിച്ച കാര്യമാണ് വിവാഹ മോചനം
- നിങ്ങള്‍ കഴിയുന്നതും വിവാഹ മോചനം ചെയ്യരുത്.നിങ്ങളത് ചെയ്യുബോള്‍ ദൈവ സിംഹാസനം പോലും വിറക്കും
- സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്
- സദ് വ്രത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്
- ദൈവപ്രീതി മാതാപിതാക്കളുടെ ത്രപ്തിയിലാണ്.ദൈവ കോപം മാതാപിതാക്കലുടെ കോപത്തിലാണ്
- ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്
- ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്
- അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുളളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല
- നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുബോള്‍ കൊടുക്കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം
- ദരിദ്രന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു.ദരിദ്രനായ ബന്ധുവിനുളള ദാനം രണ്ട് പ്രതിഫലം നല്‍കും.ദാനത്തിന്റെയും ബന്ധം ചേര്‍ത്തതിന്റെതും
- മതം ഗുണകാംക്ഷയാകുന്നു
- മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്
"തത്വജഞാനി,വാഗ്മി,ദൈവദൂതന്‍,നിയമനിര്‍മ്മാതാവ്,പോരാളി,ആശയങ്ങളുടെ ജേതാവ്,ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍,യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെ പുനഹസ്ഥാനകന്‍... അതായിരുന്നു മുഹമ്മദ്.മനുഷ്യമഹത്വത്തിന്റെ ഏല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുബോള്‍ നാം ചോദിച്ചേക്കാം : മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ലവരമുണ്ടോ ?”
.............................ലാ മാര്‍ട്ടിന്‍