SaLeE.....

എന്നെ കുറിച്ച്

ഞാന്‍ മുഹമ്മദ് സലീം.കെ എന്ത് പറയാനാ മാഷേ.പറയാതെ അറിയുന്നതല്ലല്ലോ സൗഹൃദം.എന്നെ കുറിച്ച് പറയാനാണെങ്കില്‍ കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത ഒരു തനി നാടന്‍ മലയാളി.നല്ല സുഹൃത്തായി നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍‌ പഠിപ്പിച്ചുതന്ന ഗുരു ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ നിങ്ങള്‍ എവിടേ? ബാല്യ കൌമാരങ്ങളില്‍ ‌ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായി പരസ്പരം കരുതിയിരുന്ന ആത്മ മിത്രങ്ങളെ നിങ്ങള്‍ എവിടേ? എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ബ്ലൊഗ് എന്ന ലോകത്തിലേക്ക്‌ കടന്നു വന്നത് പക്ഷെ എന്നെത്തേടി ആരും വന്നില്ല ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും എനിക്ക് ഈ ബ്ലൊഗില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സലീം............!!വെറുതെ മനസ്സില് ‍തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ ഒരിടം അതാണ് എനിക്കീ ബ്ലോഗ്...!!നമുക്കു ജീവിക്കാന്‍ ഒരു നല്ല ലോകം നമ്മൂടെ പിന്നാ‍ലെ വരുന്നവര്‍ക് നാം നല്കേണ്ടത് നമൂക്ക് കിട്ടിയതിലേരേ സുന്ദരവും സുഖപ്രദവും സമാധാന പൂര്‍‍ണവുമായിട്ടാണ്.സമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും നീഷേധീക്കാനാവാത്ത കര്യമാണ് ഇത്...!!

Ten-Things-You-Need-To-Know-About-Me

********************************************************
1. I like friends & relative.
2. I love to working place.
3. I don't like smoke & other bad habits.
4. I stay quiet when I'm angry.
5. I'd like to go to park.
6.
I'd like to marry simple & smart girl.
7. I hate falling in line, even for food at any fastfood.
8. I buy dress & fruits on Eid day,new year & other

festival also.
9. I like to dress up and watch musical plays & movie.
10.I eat ice cream & cool drinks when I feel bad.

********************************************************

8/22/2010

റമദാന്‍ മാസം

റമദാന്‍ മാസം പാപമോചനത്തിന്റെയും നരകത്തില്‍ നിന്നുള്ള മോചനത്തിന്റെയും മാസം. റമദാനിന് വേണ്ടി മാനസികമായും ശാരീരികമായും ഒരുങ്ങുക. അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ. ഈ റമദാനിലെ രാപകലുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ സര്‍വ്വ ശക്തന്‍ തുണക്കട്ടെ (ആമീന)....!!!
കൈമോശം വന്ന മനുഷ്യ നന്മയുടെ വീണ്ടെടുപ്പിന്ന്‍ വഴിയോരിക്കികൊണ്ട് വീണ്ടും വിശുദ്ധ റമദാന്‍ വന്നെത്തിയിരിക്കുന്നു.അല്ലാഹുവിന്റെ അനുഗ്രഹം രാപ്പകല്‍ ഭേദമില്ലാതെ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന മാസമാണ് റമദാന്‍. എല്ലാ അര്‍ത്ഥത്തിലും നന്മയുടെ വീണ്ടെടുപ്പ് കാലം. രാമദാന്ന്‍ അതിന്റെതായ ഒരു ഭാവതലമുണ്ട്. നോമ്പിനെ നോംബാക്കുന്നത് ആ ഭാവമാന്‍.വ്രത മാസത്തിന്റെ പ്രായോഗികതലം ഏവരും മനസ്സിലാക്കുന്നത് പോലെ പശ്ചാത്താപതിന്റെതാന്‍. ജീവിതത്തിന്റെ താലപിഴാകള്‍ നിറഞ്ഞ 11" മാസത്തിന്റെ ശേഷമാന്‍ ആത്മസംസ്കരണത്തിന്റെ വേണ്ടി റമദാന്‍ നിലാവുദിക്കുന്നത് .
മനുഷ്യ മനസ്സുകളില്‍ അതിന്റെ പ്രഭ നിറയുന്നു.ആ വെളിച്ചമാന്‍ രാമദാന്റെ പ്രായോഗിക സ്വരൂപത്തെ നിര്‍ണ്ണയിക്കുന്നത്.റമദാന്‍ വ്രതം കേവലം ഒരാചാരാമോ അനുഷ്ടനമോ അല്ല. അല്ലഹു തന്നെ പറഞ്ഞിട്ടുള്ളത് നോമ്പ് എനിക്കുള്ളതാണ്. അതിന്ന്‍ പ്രതിഫലം നല്‍കുന്നത് ഞാന്‍ മാത്രം.മാറ്റ് ആരാധാനാ ഷ്ടാനങ്ങളെകുറിച്ചൊന്നും അല്ലഹു അങ്ങനെ പറഞ്ഞിട്ടില്ല.അതില്‍നിന്ന്‍ തന്നെ വ്യക്തമാവുന്നത് രാമദാന്റെ സമുന്നതവും ശ്രേഷ്ടവുമായ സ്ഥാനമാണ്.നോമ്പിനെ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാകിയതിനെ കുറിച്ച് അല്ലഹു പറയുന്നത് നിങ്ങള്‍ക്ക് ഞാന്‍ വ്രതത്തെ നിര്‍ബന്ധമാകിയിരികുന്നു,മുമ്പ് കഴിഞ്ഞുപോയവര്‍ക്ക് നിര്‍ബന്ധമാകിയിരികുന്നത് പോലെ എന്നാണ്.
മനുഷ്യനെ അടിമുടി മാറ്റിമറികുന്നതിന്നു വേണ്ടിയാണു നോമ്പ് അവന്റെ മേല്‍ നിര്‍ബന്ധമാകിയിട്ടുള്ളത്.പശ്ചാത്താപ വിവശമായ മനസ്സിലെങ്കില്‍ യഥാര്‍ത്ഥ നോമ്പുകാരന്‍ ഉണ്ടാവുന്നില്ല.മാറ്റങ്ങളുടെ പ്രകാശപ്രളയമാണ് നോമ്പിലൂടെ സംഭാവികുന്നത്.അത് അവന്റെ വാക്കുകളെയും കര്‍മ്മങ്ങളെയും നിലപാടുകളെയും ഊന്നലുകളെയും സമീപനങ്ങലെയും മാറ്റി മറികുന്നു.
തന്നെത്തന്നെ സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയനാക്കുകയാണ് വ്രതമാനുഷ്ടികുന്ന ഒരാള്‍ ചെയ്യുനത്.പട്ടിണി കിടന്നതുകൊണ്ട് മാത്രം നോമ്പിനെ സാഫല്യം ഉണ്ടാവുന്നിലെന്ന്‍ ഖുര്‍ആനും വിശുദ്ധ നബി (സ.അ) യും വ്യക്ത്തമാകിയിട്ടുണ്ട്.നന്മയിലൂന്നിയ കര്മ്മ‍ങ്ങലാണ് നോമ്പിനെ സഫല്യത്തിലെത്തികുന്നത്.നോമ്പനുഷ്ടികുന്ന ഒരാള്‍ക്ക് മറ്റൊരാളെ കുറിച്ച് കുറ്റം പറയാന്‍ അവകാശമില്ല.ആരെങ്കിലും തന്റെ നേര്‍ക്ക് പരുഷവക്കുകളുമായി വരികയാണെങ്കില്‍ ഞാനൊരു നോമ്പുകരന്നെന്നു പറഞ്ഞ് പിന്മാറി നില്‍കാനാണ് അല്ലഹു ആവശ്യപ്പെടുന്നത്.

8/11/2010

RAMADAN MUBARAK


2/23/2010

നബിദിനാശംസകള്‍...!!!

അന്ധകാര നിബിഡമയിരുന്ന ആറാം നൂറ്റാണ്ടില്‍ മക്കയിലെ ആഭിജാത്യ കുടുംബത്തില്‍ ഉടിച്ചുയര്‍ന്ന്‍ കത്തിജ്വലിച്ച പ്രകാശ ഗോപുരമായി മാറിയ യുഗപ്രഭാവരായ "മുഹമ്മദ്‌ നബി" (സ) ജന്മദിനം ലോകം അത്യാവേശപൂര്‍വം കൊണ്ടാടുകയാണ്.സാമൂഹിക അസമത്വത്തിനും അധാര്‍മികതക്കും ആരാച്ചകത്വത്ത്തിനും സന്ധിയില്ലാ സമരം ചെയ്ത പ്രവാചക കണ്ണിയിലെ അവസാനത്തെ കണ്ണിയാണ്. അവിടുന്ന്‍ മനുഷ്യനന്മക്കും അവരുടെ മോക്ഷത്തിന്നും വേണ്ടി പ്രവര്‍ത്തിക്കുകയും ജീവിതം തന്നെ സമര്‍പിക്കുകയും ചെയ്ത അന്ത്യ പ്രവാചകന്‍ അശ്രഫുല്‍ ഖല്ക്ക് ത്വാഹാ റസൂല്‍ (സ) തങ്ങളുടെ ത്യാഗ നിര്‍ഭരമായ ജീവിതത്തെ കുറിച്ചുള്ള പഠനവും ചിന്തയും സ്മരണയുമെല്ലാം നീതിയിലതിഷ്ടിതമായ പുതു ലോകം കേട്ടിപെടുക്കാന്‍ നമുക്ക് പ്രചോതനം ആകുന്നു.
മുഹമ്മദ്‌ നബി (സ) യെപോലെ ഇതരമതസ്ഥരെ ബഹുമാനിച്ച നേതാവ് ലോക ചരിത്രത്തില്‍ ഇല്ല.ജ്യൂത-ക്രിസ്തീയരില്‍ നിന്ന്‍ ധാരാളം അയല്‍വാസികള്‍ റസൂല്‍ (സ) ഉണ്ടായിരുന്നു.അവരുടെ ക്ഷേമ വിവരം അറിയുന്നതില്‍ നബി (സ) ശ്രദ്ദവെച്ചിരുന്നു.
ഒരിക്കല്‍ നബി (സ) പറഞ്ഞു ആരെങ്ങിലും എന്‍റെ അയല്‍വസികളെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ അല്ലഹുവിനെ ബുദ്ധിമുട്ടിച്ച പോലെയാന്.നോകു എന്തുമാത്രം സഹ്രതത്തിന്റെ പ്രവചനങ്ങളാണിവ.
അടിച്ചമര്‍ത്തപെട്ടവരുടെ അത്താണിയായിരുന്നു അവിടുന്ന്‍.ശബ്ദമില്ലത്തവരുടെ ശബ്ദമായിരുന്നു.പീഡിത -ചൂഷക- വര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടു.പാവപെട്ടവരുടെ അവകാശ ധ്വംശനം നടത്തുന്നവര്‍ക്കെതിരെ വാളെടുക്കാന്‍ അനുയായികളെ നബി (സ) പ്രേരിപ്പിച്ചു.ദാനധര്‍മ്മത്തെ അവിടെന്ന്‍ പ്രോത്സാഹിപിച്ചിരുന്നു.

എല്ലവര്‍കും എന്‍റെ നബിദിനാശംസകള്‍...!!!തൂലിക പിന്‍വലിക്കുകയാണ് തിരിഞ്ഞ് നോകുമ്പോള്‍ മഹാരദന്‍മാരുടെ മുമ്പില്‍ നമ്മള്‍ ഒന്നുംമാല്ലതായിപോവുകയണ്.വന്ന്‍ പോയ തെറ്റുകള്‍ ചുണ്ടി കാണിച്ച് സഹകരികണമെന്ന്‍ വിനീതഭാവത്തോടെ നിങ്ങളുടെ സ്വന്തം സലീ.....!!!

2/13/2010

"Pranayam" for my swt heart........

പ്രണയം തീവ്രമായ ഒരു അനുഭവം......
അറിയില്ല എനിക്ക് എന്താണീ പ്രണയം....
പക്ഷെ......!!!!!!
നിന്റെ ഒരോ സ്നേഹ സ്പര്‍ഷങ്ങളും എന്നില്‍ പ്രണയത്തിന്റെ തീവ്ര അനുഭവമായി മരുകയായ്....
മിഴികള്‍ തമ്മില്‍ ഉടകുമ്പോള്‍ ഞാന്‍ അറിഞ്ഞു നിന്റെ പ്രണയം.......
ഇമവെട്ടാതെ നീ നല്‍കിയ ഒരോ നിമിഷ കാഴ്ചകളെയുമെന്‍ ഹൃദയ സ്പന്തനത്തിന്റെ വേഗത മാറ്റി മറി
ച്ചത് പോലെ.....
മഞ്ഞു തുള്ളിയായി നീ എന്നില്‍ അലിഞ്ഞു ചേര്‍ന്നപ്പോലെ ഞാന്‍ അറിഞ്ഞു നിന്‍ അനുരാഗത്തിന്റെ സ്നേഹസ്പര്‍ഷമായ ചൂടിനെ......
ഇളം കാറ്റിന്റെ തെന്നലോടെ നിന്‍ ഒരു വക്കുകള്‍ എന്നെ തഴുകി പോവുമ്പോള്‍……
കന്നി മഴയത്ത് കോരിത്തരിച്ചു നില്‍കുന്ന ബാലിഗയെ പോലെ.....
ഓരോ നിമിഷവും സ്നേഹമാകുന്ന നിന്റെ മഴയില്‍ പുളകം കൊണ്ട് ഞാന്‍...........
ആദ്യമായി നിന്നെ കണ്ട നാള്‍........
വസന്തത്തിന്റെ ആര്‍പുവിലിയോടെ പെയ്തുതോര്‍ന്ന മഴയായ് നില്പ് ഞാന്‍......
നിന്നിളം ചുണ്ടിലെ മധുരമാം വാകുകലൊരു മാലാഗയെ പോലെ എന്നെ വാഴ്ത്തി കൊതിപിച്ചുപോയ്.....
വറ്റാത്ത ഉറവ പോലെ തുളുമ്പി വരുന്ന നിന്‍ സ്നേഹത്തെ.....
മണിക്യ്മാല്‍ പണിത പൂട്ട് കൊണ്ട് പൂട്ടിയിട്ടോട്ടെ ഞാന്‍......
നീ എനിക്കായി നല്‍കിയ ഓരോ നിമിഷങ്ങളും കാലത്തിന്റെ കുത്തുഴുക്കില്‍ ഒലിച് പോവതിരുന്നെങ്ങില്‍....
അറിയില്ലെങ്ങില്‍ ആരാണു നീ.....
പക്ഷേ....
ഒന്നറിയാം......
നീ ഇല്ലാതെ ഈ ലോകത്ത് ഞാന്‍ ഉണ്ടാവില്ല എന്നു...
അത്രക്കും ഞാന്‍ നിന്നെ ഇഷ്ടപെട്ട് പോയി........

1/26/2010

ഇന്ത്യന്‍ റിപ്പബ്ലിക്കിന് അറുപത് വയസ്സ്




"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം.കേരളമെന്ന്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"
----- വള്ളത്തോള്‍ -----
അഹിംസയും സ്നേഹവും മനുഷ്യത്വവും ചര്‍കയില്‍ നൈതെടുത്ത ഏകത്വത്തിന്റെ നാടന്‍ ഭാരതം.സിരകളില്‍ അഭിമാന ജ്വാലകള്‍ ഉയര്‍ത്തുന്ന,മഹത്തായ മൂല്യങ്ങളില്‍ വാര്‍ത്തെടുത്ത ആ പൈത്രകം ഒരോ പൌരന്റെയും ശക്തിയാന്‍.മതങ്ങളും ഭാഷയും ജാതിയും പലതാനെങ്ങിലും നൂറ്റ് പത്ത്‌ കോടി ജനതയുടെ സ്വരം ആ പൈത്രകത്തില്‍ ഒന്നിക്കുന്നു.രാജ്യം റിപ്പബ്ലികിന്റെ അറുപത്തിഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആ പൈത്രകം വീണ്ടും ഊട്ടിയുറപ്പിക്കപെടുകയന്. ജയ് ഹിന്ദ്‌ .......!!!

----- എന്‍റെ എല്ലാ കൂട്ടുകാര്‍കും റിപ്പബ്ലിക്ക് ആശംസകള്‍ -----

സലീ......!!!

1/07/2010

People in your life


Those who tell you only what you want to hear do so for their own
benefit,
not yours.
Those who always agree with everything you say cannot provide you
with anything of real value.
Those who challenge you,whether they intend to help you or not,
do indeed help you to grow stronger.
Those who respect you enough to give you their true opinion,
provide valuable feedback.
Those who give you everything you want without asking anything
in return,can end up making you powerless and overly dependent.
those who insist that you earn your keep are doing you a tremendous
favor.
those who let you get away with lying or cheating will push you
steadily toward despair.
those who hold you accountable for all you do will help you to build
true
and lasting self esteem.
those who truly care about you are not always the easiest
or most comfortable to be around.
For they will consistently hold you to the very highest standards.
Yet they are the best kind of people to be around.
Because they will indeed help you to attain those high and
valuable standards.
~Ralph Marston~

"HAPPY NEW YEAR"


Wish You all A Happy, Healthy & Prosperous New Year 2010


Wishing you happy new year, May u always keep in ur heart the special beauty!!

9/19/2009

ഈദുല്‍ ഫിത്വര്‍ ആശംസകള്‍!!!

അസ്സലാമുഅലൈകും,
അല്ലാഹു അക്ബര്‍ അല്ലാഹു,അക്ബര്‍ അല്ലാഹു,അക്ബര്‍.ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌.
ദൈവാനുഗ്രഹത്തിലും കാരുണ്യത്തിലും വിശ്വാസം പ്രഖ്യാപിച്ച്,പശ്ചാത്താപത്തിലൂടെ പാപമോചനം തേടി,ആത്മീയ വിശുദ്ധി നെടുന്നതാണ് വ്രതത്തിന്റെ പരിശീലനക്രമം.മുന്ന്‍ ഘട്ടങ്ങളും വിജയകരമായി പിന്നിട്ട്,വ്രതകാലത്തിന്റെ പുര്‍ണവിശുദ്ദിയിലെക്ക് പ്രവേശിച്ചിരിക്കുകായന് വിശ്വാസികള്‍.
ഇസ്‌ലാമില്‍ രണ്ട്‌ ആഘോഷദിനമാനുല്ലത്.ഒന്ന്‍ ഈദുല്‍ ഫിതര്‍(ചെറിയ പെരുന്നാള്‍),രണ്ട്‌ ഈതുല്‍ ആസ്അ(വലിയ പെരുന്നാള്‍),റംസാന്‍ ഇരുപത്തിഒന്ബതിന്റെ മാസപിറവി കണ്ടാല്‍ അല്ലെങ്കില്‍ റംസാന്‍ മുപതിന്റെയും കൂടി വ്രതാമനുഷ്ടിച്ച ശേഷം ഈദ്‌ ഫിതര്‍ ആഘോഷിക്കും.ഈദുല്‍ ഫിതരിലേ പ്രതാന കര്‍മം ഫിതര്‍ സകാത്ത് ആണ്.ഈദ്‌ ദിനത്തില്‍ ജീവിച്ചിരിപുള്ള എല്ലാവരും സകാത്ത് നല്‍കണം.ഒരു സ്വഅ പ്രധാനഭക്ഷ്യ വസ്തുവന് നല്‍കേണ്ടത്‌,ഇത്‌ പെരുന്നാള്‍ നമസ്കാരത്തിന്‍ മുന്‍പ് കൊടുത്ത് തീര്‍കണം.പെരുന്നാള്‍ നമസ്കാരമാന് ഈദ്‌ ദിനത്തില്‍ പ്രധാന അരാധന,അതിന്ന്‍ ശേഷമുള്ള ഖുത്തുബയും ,പിന്നീട് ഈദ്‌ മുബാറക് ആശംസ കൈമാറലും.
Hope Love & Laughter,warmth & wishesjoy and a Bouquet of Eid Wishes,Especially for you!!!jublications become a past of your eid and your life….!
¸.•*¨ *•.¸¸.* .¸EID MUBARAK¸.• *•.¸¸.* *.¸¸.•* *•.¸¸.*¸¸.•* ¨ *.* *.¸¸.•* *•.¸¸¸¸ .•* *•.¸¸ .* *.¸¸.•*¨ *•.¸¸.* *.¸¸.•* *•.* *.¸* .¸¸.•*¨ *•¸:;.¸.* *.¸¸.•* *•.¸¸.* *.¸¸.•* •.¸¸.WAKULLA AMM WANTHUM BIKHAIR¸.• *•.¸¸.* *.¸¸ .•* *•.¸¸¸.•*¨ *•.¸¸.* *.¸ ¸.•*¨ *•.¸¸.* *..¸¸.•** *.¸@
റംസാന്‍ മാസത്തില്‍ സുക്ഷിച്ച വിശുദ്ധിയും പുണ്യവും വരും കാലങ്ങളില്‍ നിലനിര്‍ത്താന്‍ ജഗനിയന്ധാവ്‌ അനുഗ്രഹിക്കട്ടെ.
എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും വരും നാളുകളില്‍ നന്മ നിറഞ്ഞതാകാന്‍ പ്രാര്‍ത്ഥനയോടെ
...........!!!
സലിം കുമ്പള

9/01/2009

അവര്‍ ഇനിയും വരും , കൈ നീട്ടാന്‍ ..!!!!

അസ്സലാമു അലൈകും, റബ്ബില്‍ ആലമീനായ തമ്പുരാന്‍ നമുക്കും അവര്‍ക്കും പൊറുത്ത് തരുമാരകട്ടെ , ഈ പുണ്യ (റമദാന്‍) മാസത്തിന്റെ ബര്ഖത്ത് കൊണ്ട് നല്ലത് ചെയ്യാനും പ്രവര്‍ത്തിക്കാനും ഭാഗ്യം തരുമാരകട്ടെ...!!!!ആരെയും വിശമിപിക്കാന്‍ വേണ്ടി അല്ല ഇത് എഴുതിയത്‌.ഒന്ന്‍ മനസ്സിരുത്തി ചിന്തിക്കാന്‍ വേണ്ടി ആണ്,ഇഹ ലോകവും,പരലോകവും വിജയപ്രദമാക്കട്ടെ..!!! ആമീന്‍ ആമീന്‍ ...!!!
അവര്‍ വരവായി,റമദാന്‍ സമാഗതമായാല്‍ വിശ്വാസികളുടെ സഹായ മനസ്തിതിയെയും അലിവുള്ള ഹൃദയത്തെയും കാരുണ്യ വാത്സല്ല്യ വികാരങ്ങളെയും ചൂഷണം ചെയ്ത് പണം പിരിച്ചെടുത്ത്‌ നാട്ടില്‍ അരാചകത്വം വരുത്തിവെക്കാനും അസമാധാനം സൃഷ്ടിച്ച് വിടാനും വിദ്വേഷ മനസ്സുകളെയും വര്‍ഗീയ ചിന്തകളെയും ഉണര്‍ത്തി വിടാനും കച്ചകെട്ടിറങ്ങിയ ഒരു വിഭാഗം നമ്മെ സമീപിക്കും.സമുദായത്തിലെ പണ്ടിതന്മാര്‍ക്ക് നേരെയും സാധാരണക്കാരുടെ നേരെയും പിന്നെ അവര്‍ സ്വയം ശത്രുകളായി കണക്കാക്കുന്നവരെയും മുള വടി,കുറു വടി മുതല്‍ മുളക് പൊടി...ക്രിക്കറ്റ് ബറ്റ്....തുടങ്ങിയ മാരകായുധങ്ങള്‍ വരെയും,ഇപ്പോള്‍ വാഹനാപകടങ്ങളിലൂടെ വരെ ശത്രു സംഹാരം നടത്തുകയും ചെയ്ത് സമുദായ സ്നേഹമെന്നും ജിഹാദെന്നുമൊക്കെ ഒമാനപ്പേരുവിളിച്ച് കട്ടികൂട്ടുന്ന വെണ്ടാതരങ്ങള്‍ക്കും ഗുണ്ടായിസത്തിനുമൊക്കെ പണം കൊടുക്കുന്നവര്‍ രണ്ട്‌വട്ടം ആലോചിക്കണം.
ഇവര്‍ സമുദായത്തിന് ചെയ്യുന്ന സേവനമെന്താനെന്നും,കലാപങ്ങലുണ്ടാക്കി ഓടി ഒളിച്ച ഉമ്മ പെങ്ങന്മാരേയും സമുദായാംഗങ്ങളെയും ശത്രുക്കള്‍ക്ക്‌ ഏല്പിച് കൊടുക്കുന്നത് ഏന്തിനാണെന്നും,ഖുര്‍ആന്‍ ആയത്തുകള്‍ വളചൊടിച്ചും നബി വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും,വികാരം കൊള്ളിക്കുന്ന ക്ലാസുകളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് എന്തിനാണെന്നും അവരോട്‌ ചോദിക്കണം.നേത്രനിരയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ മുതല്‍ ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍മാരയിരുന്നവര്‍ വരെ,അഭ്യാസകളരികളുടെ ഉസ്താദ്‌ മാര്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ത്വരീഖതുകളുടെ ഉസ്താദ്‌ മാര്‍ ആയത് യദ്ര്ശ്ചികമാണോ ??? നിങ്ങള്‍ക്ക് പണം തരുന്നത് നാട്ടില്‍ പ്രശ്നം ഉണ്ടാക്കി ഓടി ഒളിക്കുന്നവര്‍ക്ക് അഭയ കേന്ദ്രരത്തിനും ആയുധ സമാഹാരണത്തിനും കര്‍ണാടകയില്‍ ഒളിത്താവളം ഉണ്ടാകനാണോ.???സൗദിയില്‍ പോകുകയായിരുന്ന സഈദിനെയും കുടുംബത്തെയും ആക്രമിച്ചതും സുന്നി പണ്ഡിതനെ ആക്രമിച്ചതും മുജാഹിദ്‌ നേതാവിനെ ആക്രമിച്ചതും പലയിടങ്ങളില്‍ ലീഗുകാറുമായി ഏറ്റുമുട്ടിയതും ഒക്കെ ഗള്‍ഫില്‍ നിന്ന്‍ പണം കിട്ടു മെന്ന ഹുങ്കുകൊണ്ടാണോ ??സമുദായത്തിന്റെ ചോരയും നീരും ഉപയോഗിച്ച് ഗുണ്ടകളെ വളര്‍ത്താനാണോ ഞങ്ങള്‍ പണം തരേണ്ടത്‌ ???
മുസ്ലിം ഏകതാസമിതിയെന്നും എന്‍.ഡി.എഫ്‌ എന്നും പോപ്പുലര്‍ ഫ്രണ്ട് എന്നും ഫ്രിട്ടോണിറ്റി ഫോറം എന്നും കേരള ഇസ്ലാമിക്‌ അസോസിയേഷന്‍ എന്നും ഉലമാ കൌന്‍സില്‍ ....തുടങ്ങിയ വെളിപ്പെട്ടതും വെളിപെടാത്ത മറ്റു പല പേരുകളിലും ഹിക്ക്മത്തുകളിലും സമുദായത്തെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും കള്ളം പറഞ്ഞും വട്ടം കറക്കാനാണോ പണം തരേണ്ടത്‌???സമുദായത്തിന്റെയും പൊതു സമൂഹത്തിന്റെയും മുമ്പില്‍ മുഖം വിക്രതമായപ്പോള്‍ മുഖം മിനുക്കാന്‍ ടിന്‍സ് മീറ്റുകളും ഫാമിലി മീറ്റുകളും നടത്തി പുകമറ സൃഷ്ടിക്കുന്ന ഹിക്മത്ത് മൂടിവെക്കാനാണോ ഞങ്ങള്‍ സഹായികേണ്ടത്?? പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാന്‍ മാത്രം വിഡികളാന് സമുദായമെന്നാണോ നിങ്ങള്‍ വിചാരിച്ചിട്ടുള്ളത്???പ്രതിരോധം അപരാധമല്ല എന്ന കാസറ്റില്‍ പോലും എല്ലവര്‍ക്കും അറിയാവുന്ന പ്രശ്നങ്ങള്‍ നിരത്താനല്ലാതെ,എങ്ങിനെയന്‍ പ്രതിരോധികേണ്ടതെന്നോ,എങ്ങിനെയാന് പ്രശ്നങ്ങള്‍ പരിഹരികേണ്ടതന്നോ പറയാനാകാതെ ഉരുണ്ട്കളികേണ്ടി വന്നത് ആരും തിരിച്ചറിയില്ല എന്നാണോ നിങ്ങള്‍ കരുതിയതിയിട്ടുള്ളത്??ഗള്‍ഫില്‍ നിന്നും പണം പിരിവിച്ച് വില പിടിച്ച കാറുകളില്‍ ഊരുച്ചുറ്റിയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്തും,'ലളിത ജിവിതം' നയിക്കുന്ന ആധുനിക ഹികമതുകള്‍ ഉള്ളുകളില്‍ ആര്‍കും തിരിയില്ലെന്നാണോ നിങ്ങള്‍ വിച്ചരിചിടുല്ലത്???
ആര്‍.എസ്സ്.എസ്സു കാരെയും ഫാസിസ്റ്റുകളെയും നേരിടാനെന്ന്‍ പറഞ്ഞ യുവകളെ കോരിത്തരിപ്പിച്ചും വികാരം കൊള്ളിച്ചും ക്ലസ്സെടുക്കുന്നവര്‍ കൊല്ലത്ത്‌ അഷ്‌റഫ്‌ എന്ന മുസ്ലിമിനെ കൊന്നത് എന്തിന്ന്‍ വേണ്ടി ആയിരുന്നു???സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തില്‍ പോലും ആക്രമിക്കാന്‍ പാടില്ലെന്ന ഇസ്ലാമിക നിയമം കാറ്റില്‍ പരത്തി 'ഹിക്മത്ത്'കളിക്കുന്ന വിദ്യ ഇനിയും എത്രനാള്‍ തുടരേണ്ടി വരും??ചെയ്ത് കൂട്ടുന്ന പാപഭാരം മുഴുവനും സമുദയത്തിന്റെ പിരടിയില്‍കെട്ടി വെച്ച് ഓടി ഒളിക്കുന്ന പുതിയ ജിഹാദ് പഠിപ്പിക്കാനാണോ സഹായം???ഓപ്പറേഷനുകള്‍ ഏറ്റടുക്കാന്‍,ഞങ്ങള്‍ ആണ് ചെയ്തത്‌ എന്ന പറയാന്‍ മടികാണിച്ച് പച്ചകള്ളം പാറയാന്‍ വേണ്ടി ഒരു സംഘടന വേണോ??? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മഹാന്മാരുടെ ഇതിഹാസത്തില്‍ നിന്നും ഒരു തെളിവിന്റെ തുമ്പുപോലുമില്ലാത്ത ഈ കാട്ടികുട്ടലുകള്‍ കൊണ്ട് സമുദായത്തിനുണ്ടായ നേട്ടങ്ങള്‍ ഒന്ന്‍ വിശദീകരിക്കാമോ ???
പുതിയ പുതിയ മാറാടുകളും പുന്നാടുകളും സൃഷ്ടിച്ച് സമുദായത്തിന്റെ അരക്ഷിതാവസ്ഥക്ക് ആക്കംകുട്ടാന്‍ ചോര നീരാക്കി ഉണ്ടാക്കുന്ന ഒരു ചില്ലികാശും നല്കാന്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാതെ സാധ്യമല്ലെന്ന് തുറന്ന്‍ പറയാന്‍ ഇനിയും നാം എന്തിനാന് അമാന്തിച്ച് നില്‍കുന്നത്????