എന്നെ കുറിച്ച്
ഞാന്‍ മുഹമ്മദ് സലീം.കെ എന്ത് പറയാനാ മാഷേ.പറയാതെ അറിയുന്നതല്ലല്ലോ സൗഹൃദം.എന്നെ കുറിച്ച് പറയാനാണെങ്കില്‍ കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത ഒരു തനി നാടന്‍ മലയാളി.നല്ല സുഹൃത്തായി നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുതന്ന ഗുരു ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ നിങ്ങള്‍ എവിടേ? ബാല്യ കൌമാരങ്ങളില്‍ ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായി പരസ്പരം കരുതിയിരുന്ന ആത്മ മിത്രങ്ങളെ നിങ്ങള്‍ എവിടേ? എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ബ്ലൊഗ് എന്ന ലോകത്തിലേക്ക് കടന്നു വന്നത് പക്ഷെ എന്നെത്തേടി ആരും വന്നില്ല ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും എനിക്ക് ഈ ബ്ലൊഗില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സലീം............!!വെറുതെ മനസ്സില് തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ ഒരിടം അതാണ് എനിക്കീ ബ്ലോഗ്...!!നമുക്കു ജീവിക്കാന്‍ ഒരു നല്ല ലോകം നമ്മൂടെ പിന്നാലെ വരുന്നവര്‍ക് നാം നല്കേണ്ടത് നമൂക്ക് കിട്ടിയതിലേരേ സുന്ദരവും സുഖപ്രദവും സമാധാന പൂര്‍ണവുമായിട്ടാണ്.സമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും നീഷേധീക്കാനാവാത്ത കര്യമാണ് ഇത്...!!
Ten-Things-You-Need-To-Know-About-Me
********************************************************
1. I like friends & relative.
2. I love to working place.
3. I don't like smoke & other bad habits.
4. I stay quiet when I'm angry.
5. I'd like to go to park.
6. I'd like to marry simple & smart girl.
7. I hate falling in line, even for food at any fastfood.
8. I buy dress & fruits on Eid day,new year & other
festival also.
9. I like to dress up and watch musical plays & movie.
10.I eat ice cream & cool drinks when I feel bad.
********************************************************
ഓണം വരവായി....!!!ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജനിയായി.കടന്നുപ്പോയ നല്ലനാളുകളുടെ മധുര സ്മരണകളുണര്‍ത്തി കൊണ്ട് വീണ്ടുമൊരു ഓണം വന്നെത്തുകയായി.എന്റെ എല്ലാ മലയാളികള്‍ക്കും സമ്പല്‍ സമ്ര്ദ്ദിയുടെയും സര്‍വൈശ്വര്യത്തിന്റെയും തിരുവോണാശംസകള്‍.........................!!!

ലോക മുസ്ലിമീങ്ങളുടെ,ദൈവ ഭക്തിയുടെ പെരുമഴ പെയ്യരായി.വീണ്ടും ഒരു പുണ്ണ്യ റമദാന്‍ സമാഗതമായി.അല്ലാഹുവില്‍ വിശ്വസിക്കുന്ന ലോക മുസ്ലിമീങ്ങള്‍ക്ക് ഇനിയൊരു മാസക്കാലം സുബഹ് മുതല്‍ മഗ്രിബ് വരെ അന്ന പാനിയങ്ങള്‍ ഉപേക്ഷിച്ച് വ്രതമാനുഷ്ട്ടിക്കുന്നു.അതോടൊപ്പം പരിശുദ്ദ ഖുര്‍ഹാന്‍ പരായണം ചെയ്യുകയും പ്രര്‍ത്ത്തിക്കുകയും വേണം.ഇസ്ലാം മത വിശ്വാസികള്‍ സല്കര്‍മ്മങ്ങളിലൂടെ പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയില്‍ പറഞ്ഞാല്‍ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. വിശുദ്ദ ഖുര്‍ഹാന്‍ അവതരിക്കപെട്ട ഈ പുണ്യ മാസം ഒരിക്കല്‍ കൂടി നമ്മുടെ ആത്മീയ വിശുദ്ദിക്ക് മാറ്റ് കൂട്ടുന്നു.രാത്രി കാലങ്ങളില്‍ പള്ളിയില്‍ നടക്കുന്ന പ്രത്യേക ദീര്‍ഘ നേര നമസ്കാരമാണ് (തറാവീഹ്) റമദാനിലെ ഒരു സവിശേഷത. നോമ്പ് തുറകളാണ് റമദാനിലെ മറ്റൊരു ആകര്‍ഷണീയമായ കാഴ്ച. വ്യക്തികളും കുടുംബങ്ങളും പരസ്പരം നോമ്പ് തുറപ്പിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ നോമ്പ് തുറകളില്‍ പങ്കെടുക്കുന്നു. മത വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ റമദാനിലെ നോമ്പ് തുറകള്‍ വേദിയാകാറുണ്ട്. അത് തന്നെയാണ് വിശ്വാസം വഴി നമുക്കുണ്ടാവേണ്ടതും.നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക. സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.ഈ പുണ്ണ്യ മാസത്തിന്റെ ബര്കത്ത് കോണ്ട് ഇതുവരെ ചെയ്ത പാപങ്ങള്‍ പോരുത്ത് തരുമാരകട്ടെ,വരും ദിനങ്ങളില്‍ നമുക്ക് നല്ലത് ചെയ്യാനും പ്രവര്‍ത്തിക്കാനും ഭാഗ്യം തരുമാരാകട്ടെ.പാപക്കറയില്‍ നിന്ന്‍ മനസ്സിനെ ശുദ്ധികരിക്കാന്‍ ഈ റമദാന്‍ പ്രയോജനപ്പെടട്ടെ എന്നാശംസിച്ച് കോണ്ട് ........!!!ദുആ വസീയത്തോടെ ....നാന്‍ നിരത്തുന്നു.
നാടിന്‍റെ സ്വാതന്ത്രിത്തിന് വേണ്ടിയുള്ള മഹാസമാരത്തില്‍ രക്തവും ജീവനും നല്കിയ അറിയപെടുന്നവരും അല്ലാത്തവരുമായ ധീരദേശഭിമാനികള്‍ സ്വാതന്ത്രിത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീശ്നമുഖം സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച വീഴാന്‍ ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണം.നിരന്ദരമായ ജാഗ്രദയിലൂടെ സ്വതന്ത്രവും പരമാധികാരവും കാത്ത സൂക്ഷിക്കാലാന്‍ ഇവര്‍ക്ക് നല്കാവുന്ന ആദരവ്. ഇന്ത്യ എന്റെ രാജ്യം,എന്റെ മാത്ര രാജ്യം,ഇന്ത്യ എന്റെ ജീവനെയ്ക്കള്‍ ജീവനായ രാജ്യം .....!!! ജയ് ഹിന്ദ്....!!! ========================================നമ്മുടെയ് രാജ്യത്തിന്റെ അറുപത്തി മൂന്നാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ നമ്മള്‍ ഒന്ന്‍ ഓര്കണം.നമുക് ഇവടെ സ്വതന്ദ്രമായി ജീവിക്കാന്‍ പറ്റുന്നോ ഇല്ലയോ...എനിക്ക് പറയാന്‍ പറ്റും,തീര്ച്ചയായും നമ്മള്‍ ഇവിടെ സ്വതന്ദ്രമന്.മുസല്‍മാനും,ഹിന്ദുവും,ക്രിസ്ടിയനും,പര്സിക്കും,എന്ന വേണ്ട എല്ലാവര്ക്കും,എല്ലാ ജാതിക്കാര്‍ക്കും,ഓരോ മതസ്ഥര്‍ക്കും ഒരമ്മ പെറ്റ മക്കളേ പോലെ ജീവിക്കാന്‍ പറ്റുന്നത് ഇത് കൊണ്ടാന്‍.നമ്മുടെ മഹാന്മാര്‍ നേടിത്തന്ന ഈ ഇന്ത്യ,നമ്മുക്ക് ഒന്നിച്ച് നിന്ന പറയാന്‍ പറ്റണം ഈ ഇന്ത്യയെ ഒരു ഭീകരവതിക്കും,തീവ്രവാതിക്കും,ഫര്സിസ്റ്റ്വാതിക്കും വിട്ട് കൊടിക്കില്ല വിട്ട് കൊടിക്കില്ല എന്ന് .നികുതി നിശേതത്തിനെതിരെ പട പൊരുതിയ വലിയം കൊട ഉമര്‍ കളി ,വക്കം അബ്ദുല്‍ കാദര്‍ ഈ നാടിന്ന്‍ വേണ്ടിയന് തൂക്ക് കായര ഏറ്റുവാങ്ങിത്.എത്ര സിക്കുകാരന്‍ നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി രക്തസാക്ഷി ആയത്.എനിക്ക് അവസാനമായി അറിയിക്കാനുള്ളത് നമ്മള്‍ ഇവിടെ ഒരു ഇന്ത്യക്കാരനായി ജനിചിട്ടുണ്ടെങ്ങില്‍ ഏത് മതസ്തരയാലും മരിക്കുന്നതും ഒരു ഇന്ദ്യക്കാരാനായിട്ടായിരിക്കണം. ഇന്ത്യയിലെ എല്ലാ മുസ്ലിമീങ്ങള്‍ക്കും പറയാന്‍ പറ്റണം ഇന്ത്യയുടെ മുത്തായ കാശ്മീരിനെ ഒരു രാജ്യത്തിന്നും വിട്ട് കൊടുക്കില്ല എന്ന്.നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി ജീവന്‍ ബലികഴിക്കേണ്ടി വന്ന ധീരരക്ത രക്തസാക്ഷിയുടെ മുമ്പില്‍ നൂര്‍ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പിച്ച് കൊണ്ട അവസാനിപ്പിക്കുന്നു....!!!---തെറ്റുന്ടെങ്ങില്‍ പൊറുക്കണേ .......!!!! ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ്....!!!28-States,1618-Languages,6400-Castes,6-Ethnic groups,29-Major festivals& 1-country...we r proud 2 be an "INDIAN"........:HAPPY INDEPENDENCE DAY"

കുമ്പള: ഡി.വൈ.എഫ്.
ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാസ്കര കുമ്പളയുടെ നാമധേയത്തില്‍ നല്കുന്ന ഭാസ്കര കുമ്പള സ്വര്‍ണ മെഡല്‍ എഴിന്ന് പകല്‍ പതിനൊന്ന്‍ മണിക്ക് മന്ത്രി എളമരം കരീം ഉദിനൂര്‍ ജി.വി.എച്ച്.എസ്.സ്കൂളിന്‍ നല്‍കും.ഏറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്തി കുടുതല്‍ വിജയ് ശതമാനം നേടുന്ന സ്കോലിന്നാന് ഭാസ്കര കുമ്പള സ്വര്‍ണ മെഡല്‍ നല്‍കുന്നത്. ========================================= തുളു നാടിന്റെയ് ഹ്രദയം ചോര വീനു കുതിര്‍ന്ന ദിവസം,എല്‍.ബി.എസ്. അവസാന വര്‍ഷ പരീക്ഷക്ക് മങ്ങലപുരത്ത് കോളേജില്‍ പോകുമ്പോള്‍ ഞങ്ങളുടെ പ്രിയ
സഖാവിനെ,സുഹ്രത്തിനെ,വഴികാട്ടിയെ
പ്രിയപെട്ട് ഭാസ്കരെട്ടെനെ ബസ്സിലി
ട്ട് വര്‍ഗീയ കാപാലികര്‍
വെട്ട് നുറുക്കി
യത്.ഇല്ലാ ഇല്ലാ
മരിച്ചിട്ടില്ലാ....സഖാവ് ഭാസ്കര കുമ്പള
മരിച്ചിട്ടില്ലാ..ജീവിക്കുന്നു ഞങ്ങളിലൂടെ ...തുളുനടിന്റെയ് മക്കളിലൂടെ ....."രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ നമ്മളിലൊഴുകും
ചോരയിലൂടെ"ഇങ്കുലാബ്..ഇങ്കുലാബ്...ഇങ്കുലാബ് സിന്ദാബാദ് ......!
സഖാവ് ഭാസ്കര കുമ്പള സിന്ദാബാദ്.........!!!
'കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള്‍ ആയി...സൗഹൃദം പങ്കുവച്ചു.....എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്...? പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത് കാലത്തിന്റെ തീരുമാനം...ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും എന്തിന് നാം ഇത്രെയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്..." കഴിയുമോ അന്ന് , നമ്മുക്ക് അത് സഹിക്കാന്‍..??"എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന് നമ്മള്‍ ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...""പിരിയേണ്ടി വരുന്ന സൗഹൃദം "" !!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!!!!!തുളസിക്കതിരിന്‍റെ നൈര്‍മല്യമുള്ള സുഹൃത്ത് ബന്ദങ്ങള്‍ക്ക് മാത്രം സ്വാഗതം.!!
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞു :മലപ്പുറം :മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ (എഴുപത്തെട്ട്) അന്തരിച്ചു.മലപ്പുറം കെ.പി.എം. ഹോസ്പിറ്റലില്‍ രാത്രി എട്ടേ ഇരുപത്തി അന്ജിന് ആയിരുന്നു അന്ത്യം.കബറടക്കം നാളെ വൈകുന്നേരം മുന്ന് മണിക്ക് പാണക്കാട് ജുമാ മസ്ജിദില്‍. ഈജിപ്തിലേ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക വിജഞ്ഞാനത്തില്‍ ഉന്നത പഠനം. കൊയ്രോ സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി,അറബ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം.മലബാറിലെ മുസ്ലിമീങ്ങളുടെ ആത്മീയ നേതാവായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അനുസ്മരണം:
ജനാതിപത്യ ഇന്ത്യക്കും രാഷ്ട്രീയ കേരളത്തിനും,നമ്മുടെ സമുധായാത്തിന്നും തീരാത്ത നഷ്ടം തന്നെയാണ് തങ്ങളുടെ വിയോഗം. രാഷ്ട്രീയ പരമായി ലീഗുമായി അഭിപ്രായ വിത്യാസം ഉണ്ടങ്ങിലും ഏറ്റവും കുടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്ന,ആദരിച്ചിരുന്ന ഒരു മാണിക്ക മുത്തായിരുന്നു തങ്ങള്‍ അവരുകള്‍. ബാങ്ക് വിളിക്കുന്ന മുസല്‍മാനും,കുരിശുമല ചുമക്കുന്ന ക്രിസ്തുവിന്നും, ക്ഷേത്രത്തില്‍ മണി അടിക്കുന്ന ഹിന്ദുവിനെയും ഒരേ നിലയില്‍ കാണുന്ന ഒരു സാമുദായിക നേതാവായിരുന്നു സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. തങ്ങളുടെ വിയോഗത്തില്‍ അഗാതമായ ദുഃഖം രേഖപെടുത്തുന്നു.സ്വര്‍ഗത്തില്‍ നമ്മെയും അവരെയും ഒരുമിച്ചു കൂട്ടുമാരാകട്ടെ ആമീന്‍ ആമീന്‍.....എന്ന പ്രാത്ഥനയോടെ.....!!!!