SaLeE.....

എന്നെ കുറിച്ച്

ഞാന്‍ മുഹമ്മദ് സലീം.കെ എന്ത് പറയാനാ മാഷേ.പറയാതെ അറിയുന്നതല്ലല്ലോ സൗഹൃദം.എന്നെ കുറിച്ച് പറയാനാണെങ്കില്‍ കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത ഒരു തനി നാടന്‍ മലയാളി.നല്ല സുഹൃത്തായി നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍‌ പഠിപ്പിച്ചുതന്ന ഗുരു ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ നിങ്ങള്‍ എവിടേ? ബാല്യ കൌമാരങ്ങളില്‍ ‌ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായി പരസ്പരം കരുതിയിരുന്ന ആത്മ മിത്രങ്ങളെ നിങ്ങള്‍ എവിടേ? എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ബ്ലൊഗ് എന്ന ലോകത്തിലേക്ക്‌ കടന്നു വന്നത് പക്ഷെ എന്നെത്തേടി ആരും വന്നില്ല ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും എനിക്ക് ഈ ബ്ലൊഗില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സലീം............!!വെറുതെ മനസ്സില് ‍തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ ഒരിടം അതാണ് എനിക്കീ ബ്ലോഗ്...!!നമുക്കു ജീവിക്കാന്‍ ഒരു നല്ല ലോകം നമ്മൂടെ പിന്നാ‍ലെ വരുന്നവര്‍ക് നാം നല്കേണ്ടത് നമൂക്ക് കിട്ടിയതിലേരേ സുന്ദരവും സുഖപ്രദവും സമാധാന പൂര്‍‍ണവുമായിട്ടാണ്.സമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും നീഷേധീക്കാനാവാത്ത കര്യമാണ് ഇത്...!!

Ten-Things-You-Need-To-Know-About-Me

********************************************************
1. I like friends & relative.
2. I love to working place.
3. I don't like smoke & other bad habits.
4. I stay quiet when I'm angry.
5. I'd like to go to park.
6.
I'd like to marry simple & smart girl.
7. I hate falling in line, even for food at any fastfood.
8. I buy dress & fruits on Eid day,new year & other

festival also.
9. I like to dress up and watch musical plays & movie.
10.I eat ice cream & cool drinks when I feel bad.

********************************************************

2/19/2009

"ഞാന്‍ ഇനി മതം നോക്കി കൂട്ടുകാരോട് സംസാരിക്കണോ''...


കാസര്‍കോട്: "ഹിന്ദുക്കള്‍ മുസ്ളിങ്ങളുമായി സംസാരിക്കരുതെന്നായിരുന്നു ആദ്യം അവര്‍ ആജ്ഞാപിച്ചത്. മതം നോക്കിയല്ല സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പറയാനാണ് എനിക്ക് തോന്നിയത്. ഇതോടെ ഷബീബിനെ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. മതം നോക്കി സുഹൃത്തുക്കളുമായി സംസാരിക്കണമെന്ന ശാസന വര്‍ഗീയ ഭ്രാന്തല്ലാതെ മറ്റെന്താണ്''- ക്ഷോഭവും ഭീതിയും അടങ്ങാതെ ശ്രുതി ചോദിക്കുന്നു. ബസ്സില്‍ യാത്രചെയ്യവേ അന്യമതത്തിലെ യുവാവിനോട് സംസാരിച്ചതിന്റെ പേരില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശ്രുതിയുടെ അനുഭവം നാളെ നഗരമധ്യത്തില്‍ ആര്‍ക്കെതിരെയും ആവര്‍ത്തിച്ചേക്കാം. വര്‍ഗീയ ഭ്രാന്തിനാല്‍ സ്വയം കണ്ണുമൂടിക്കെട്ടിയവരുടെ കിരാതനീതിക്ക് നാളെ ഭാര്യയോ മകളോ സഹോദരിയോ നിങ്ങള്‍ തന്നെയോ ഇരയായേക്കാമെന്ന് ശ്രുതിയുടെ അനുഭവം ഓര്‍മപ്പെടുത്തുന്നു. മംഗളൂരു സെന്റ്അലോഷ്യസ് കോളേജിലെ രണ്ടാംവര്‍ഷ പിയുസി വിദ്യാര്‍ഥിനിയാണ് കെ എസ് ശ്രുതി(17). മഞ്ചേശ്വരം എംഎല്‍എയും സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സി എച്ച് കുഞ്ഞമ്പുവിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുമതിയുടെയും ഏക മകള്‍. ശനിയാഴ്ച രാവിലെ ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് അച്ഛനമ്മമാരോടൊപ്പം കാസര്‍കോട്ട് ഗസ്റ്റ്ഹൌസിലെത്തിയ പെകുട്ടി സംഭവം ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരോട് ഞെട്ടലോടെയാണ് വിവരിച്ചത്. "ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയായതിനാല്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനുമുമ്പ് ഹോസ്റ്റലില്‍ എത്തുന്നതിന് നാലേപത്തോടെയാണ് കാസര്‍കോടുനിന്ന് ബസ് കയറിയത്. കറന്തക്കാടുനിന്ന് സുഹൃത്ത് ഷബീബ് ബസ്സില്‍ കയറിയപ്പോള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സംസാരിക്കുന്നത് സംശയത്തോടെ കണ്ടക്ടര്‍ നോക്കുന്നത് കണ്ടിരുന്നു. പമ്പ്വെല്‍ വിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ ചിലര്‍ ബസ്സില്‍ കയറി. ഒരാള്‍ എന്റെ സീറ്റിനടുത്തു വന്ന് എവിടെയാണ് ഇറങ്ങേണ്ടതെന്ന് ചോദിച്ചു. മറ്റു രണ്ടുപേര്‍ ഷബീബിനെ ബസ്സില്‍നിന്ന് വലിച്ചിറക്കി. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് എന്നെയും ബലമായി ബസ്സില്‍നിന്ന് പുറത്തിറക്കി. പിന്നെ രണ്ടുപേരെയും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴെല്ലാം മര്‍ദിച്ചുകൊണ്ടേയിരുന്നു''- ശ്രുതിയുടെ വാക്കുകള്‍. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ഒരു കോളനിയിലെത്തിക്കുകയായിരുന്നു ഇരുവരെയും. ഇവിടെ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരുടെ മുന്നിലിട്ട് കന്നടയില്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. കന്നട അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ഇംഗ്ളീഷില്‍ സംസാരിച്ചു. ഹിന്ദുക്കള്‍ മുസ്ളിങ്ങളുമായി സംസാരിക്കരുതെന്നും ഇവരുമായി ചങ്ങാത്തം പാടില്ലെന്നും ഭീഷണിപ്പെടുത്തി. ഷബീബിനെ അവര്‍ പൊതിരെ തല്ലി. അരമണിക്കുറിനു ശേഷം ഇവര്‍ വന്ന റിക്ഷയില്‍ ശ്രുതിയെ പമ്പ്വെല്ലിലേക്ക് തിരിച്ചയച്ചു. അവിടെനിന്ന് മറ്റൊരു റിക്ഷയില്‍ കുടുംബസുഹൃത്തായ അഡ്വ. ജോസിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രുതി. സി എച്ച് കുഞ്ഞമ്പു മംഗളൂരിലെത്തിയ ശേഷം കദ്രി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് മൊഴിയെടുത്തത്. വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ ഭയാശങ്ക വിട്ടുമാറാതെയാണ് ശനിയാഴ്ച രാവിലെ പ്രായോഗിക പരീക്ഷയ്ക്ക് പോയത്. കോളേജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയാണ് ശ്രുതി. കോളേജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗംകൂടിയാണ്. കാസര്‍കോട് ഗസ്റ്റ് ഹൌസിലെത്തിയശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോടും ശ്രുതി സംഭവങ്ങള്‍ വിവരിച്ചു.

1 comment:

Anonymous said...

എന്റെ ഒരു ബന്ധുകൂടിയായ സഹപാഠിയോട്, അവനെന്തിനാണ് ഒരു തീയക്കുട്ടിയോട് ലൈനടിക്കുന്നതെന്ന് ഞാൻ ചോദിച്ച്പ്പോൾ അവൻ പറഞ്ഞത് തനിക്ക് അത്തരം പ്രേമമൊന്നുമില്ലെന്നും,ഇതു സങ്ഘടന പറഞ്ഞിട്ടു ചെയ്യുന്നതാണെന്നുമാണ്....ഇത്തരം കാടന്മാർ നമ്മുടെ മതത്തിലേ കാണൂ.